2021, മേയ് 15, ശനിയാഴ്‌ച

2021, ഏപ്രിൽ 13, ചൊവ്വാഴ്ച

വായന മനസ്സിലൂടെ...

വായന മനസ്സിലൂടെ...

 


1909- മാർച്ച് 1 ന് ആലപ്പുഴ ജില്ലയിലാണ് പി.എൻ പണിക്കർ എന്ന പുതുവായിൽ നാരായണ പണിക്കരുടെ ജനനം.'' വായിച്ച് വളരുക ചിന്തിച്ച് വിവേകം നേടുക '' എന്ന മുദ്രാവാക്യവുമായി ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ച വ്യക്തിയാണ് അദ്ദേഹം.ദീർഘകാലം സാഹിത്യ മേഖലയിൽ സംഭാവന നൽകിയ അദ്ദേഹം 1995 ജൂൺ 19നാണ് നമ്മിൽ നിന്ന് വിട പറഞ്ഞത് ,അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം 1996 ജൂൺ19 മുതൽ കേരള സർക്കാർ വായനദിനo ആചരിച്ചു വരുന്നു.                                             
 '' വിഷക്കുന്ന മനുഷ്യന് ആദ്യം വേണ്ടത് ഭക്ഷണമാണ് പിന്നീട് വിഷപ്പ് മാറ്റാനുള്ള അറിവും " 
                               
             കേരളത്തെ അക്ഷരത്തിന്റെ ജ്ഞാനപ്രകാശത്തിലേക്ക് നയിച്ച വൈസ് ചാൻസിലറാണ് പി.എൻ പണിക്കർ എന്നാണ് പ്രശസ്ത സാഹിത്യകാരനും നിരൂപകനുമായ സുകുമാർ അഴീക്കോട് അഭിപ്രായപ്പെട്ടത്. വായനയും അതിന്റെ പ്രാധാന്യവും കേരള ജനതയിലേക്ക് പകർന്ന വ്യക്തികളിൽ മുൻ നിരയിലാണ് പി.എൻ പണിക്കർ.
                ലോകത്തെ കീഴടക്കാൻ ഇപ്പോൾ അറിവ് ഒരു പ്രധാന ഘടകമാണ്. അറിവ് വായനയുടെ സത്തയാണ്.പ്രശസ്തനായ ജർമ്മൻ കവി ബ്രഹ്തോൾഡ് ബ്രഹ്ത് പറഞ്ഞ വാക്കുകൾ ഇവിടെ പ്രാധാന്യമർഹിക്കുന്നവയാണ്
 '' വിഷക്കുന്ന മനുഷ്യന് ആദ്യം വേണ്ടത് ഭക്ഷണമാണ് പിന്നീട് വിഷപ്പ് മാറ്റാനുള്ള അറിവും " എന്നാണ് അദ്ദേഹം പറഞ്ഞത്.
'' വായിച്ചാലും വളരും വായിച്ചില്ലേലും വളരും വായിച്ചാൽ വിളയും വായിച്ചില്ലേൽ വളയും'' എന്ന കുഞ്ഞുണ്ണി മാഷിന്റെ വരികളെല്ലാം നമുക്ക് സുപരാചിതമാണ്.ഇവരുടെ വാക്കുകളെല്ലാം വായനയുടെ പ്രാധാന്യം നമുക്ക് മനസ്സിലാക്കി തരുന്നവയാണ്. എന്നാൽ മൈക്രോസോഫ്റ്റിന്റെ സ്ഥാപകനായ ബിൽ ഗേറ്റ്സിന്റെ അഭിപ്രായത്തിൽ പുതിയ നൂറ്റാണ്ട് അച്ചടി മാധ്യമങ്ങളുടെ മരണത്തിന്റെ തുടക്കമാണ് എന്നാണ്. എന്നാൽ ഈ പ്രസ്ഥാവന തികച്ചും അപ്രസക്തമാണ്. വായന ഒരിക്കലും അച്ചടി മാധ്യമങ്ങളെ മാത്രം ആശ്രയിച്ചിരിക്കുന്നവയല്ല  എന്ന വസ്തുത നാം മനസ്സിലാക്കണം.
               വായന ഒരിക്കലും അച്ചടി മാധ്യമങ്ങളെ മാത്രം ആശ്രയിച്ചിരിക്കുന്നവയല്ല  എന്ന വസ്തുത നാം മനസ്സിലാക്കണം.
                   അക്ഷരങ്ങൾ പദങ്ങളായി രൂപാന്തരപ്പെടുന്ന വാക്കുകളുടെ പദയാത്രയാണ് എഴുത്ത്. വാക്കുകൾ സൃഷ്ടിക്കുന്നവനാണ് എഴുത്തുകാരൻ. ഓരോ എഴുത്തും  സാഹിത്യകാരന്റെ ജീവിതത്തിലെ ഓരോ അർത്ഥ തലങ്ങളാണ് .വായനക്കാരൻ എഴുത്തുകാരന്റെ സഹയാത്രികനാണ്. വായിക്കുന്നവന്റെ മനസ്സാണ് പുസ്തകത്തിന്റെ ഒഴുക്ക് തിട്ടപ്പെടുത്തുന്നത്.
''നമുക്കും പോകാം ഒരു യാത്ര, അകലങ്ങളിലേക്ക്, വായനയുടെ , അക്ഷരങ്ങളുടെ വനാന്തരങ്ങളിലേക്ക്
                               ---- ശുഭം
                                    
തെരുവിന്റെ അതിഥി

തെരുവിന്റെ അതിഥി

 



തെരുവോരങ്ങളിലൂടെ കച്ചവടത്തിൽ ഏർപ്പെട്ടപ്പോഴാണ്  അവർ തമ്മിൽ കണ്ടുമുട്ടിയത്. അച്ഛൻ മരിച്ചതിന് ശേഷം അമ്മയുടെ ചികിത്സ ചിലവിനുള്ള കാശ് കണ്ടെത്താൻ വേണ്ടി അധ്യാ ധിക്കുന്ന വാളായിരുന്നു അവൾ. എന്നാൽ അവനാവട്ടെ അമ്മയുടെ മരണശേഷം രണ്ടാനമ്മയുടെ പീഡനം സഹിക്കവയ്യാതെ വീടുവിട്ടിറങ്ങിയവനും. കച്ചവടത്തിനിടയിലും ഒഴിവു സമയങ്ങളിൽ അവൻ നന്നായി പഠിക്കു മായിരുന്നു.
തെരുവിലെ യാചകർക്കിടയിൽ ജയന്ന് പരിചയമുള്ള ഒരു മുഖം കണ്ടു. പക്ഷേ എത്ര ആലോചിച്ചിട്ടുo അതാരാണെന്ന് ഓർക്കാൻ അവന്ന് സാധിച്ചില്ല. പതിവുപോലെ ഒരു നേരത്തെ അന്നം നൽകി ആ കുടുംബം വീട്ടിലേക്ക് യാത്രയായി. തന്റെ അച്ഛൻ ആ ഭിക്ഷക്കാരിലുണ്ടെന്നറിയാതെ.....

തെരുവോരങ്ങളിൽ ഫാൻസി സാധനങ്ങളായിരുന്നു രേഖ വിൽപ്പന നടത്തിയിരുന്നത്.ജയൻ തെരുവോരത്ത് ചായ വിൽക്കലായിരുന്നു.

വളരെയധികം തളർന്ന ഒരു ദിവസം രേഖ ജയന്റെ പക്കൽ നിന്നും ചായ വാങ്ങി കുടിച്ചു . കുറച്ചധികം ദിവസങ്ങളായി അവൻ അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ജയനോട് ചായ വാങ്ങി കുടിച്ച ദിവസം അവൻ അവളെ പരിചയപ്പെടാൻ ശ്രമിച്ചു. പക്ഷേ അവൾ വിസമ്മതിക്കുകയായിരുന്നു.അങ്ങനെ വിസമ്മതിച്ചിരുന്നുവെങ്കിലും ഉള്ളിൽ എവിടെയോ ജയനെ രേഖക്ക് ഇഷ്ടമായിരുന്നു.

കാലങ്ങൾക്ക് ശേഷം അവൻ അവന്റെ വിദ്യഭ്യാസം ഫസ്റ്റ് ക്ലാസോ ടു കൂടെ പൂർത്തീകരിച്ചു. ഒരു സർക്കാർ ജോലി അവന് ലഭിച്ചു. എങ്കിലും അന്ന് പരിചയപ്പെടാൻ ശ്രമിച്ച രേഖയെ അവൻ മറന്നില്ല. ജയൻ രേഖയെ അന്വേഷിച്ച് ആ തെരുവിലെത്തിയപ്പോൾ! ഒരു മാറ്റവുമില്ലാതെ ഒരു തെരുവോര കച്ചവടകാരിയായി അവൾ ആ തെരുവിലുണ്ടായിരുന്നു. ഈ പ്രാരാബ്ധ ജീവിതത്തിനിടയിൽ പ്രണയമോ ജീവിതമോ വിജയിക്കില്ലെന്ന് അവൾ മനസ്സിലാക്കിയിരുന്നു. എങ്കിലും ആ കൂടി കാഴ്ചയിൽ അവർ കൂട്ടുകാരായി.അവളുടെ പ്രശ്നങ്ങൾ അവൻ മനസ്സിലാക്കി. ജയൻ സ്വരൂപിച്ച് വെച്ച കുറഞ്ഞ കാശ് രേഖക്ക് നൽകി.ജയൻ രേഖക്ക് കാശ് നൽകിയതുപോലെ അവൾ അവനൊരു ജീവിതം നൽകി. അമ്മ പുതിയ ഒരു ജീവിതത്തിലേക്ക് കടന്നു വന്നു. സന്തോഷകരമായി അവരുടെ ജീവിതം മുന്നോട്ട് നീങ്ങി. രേഖ തെരുവോര കച്ചവടം നിർത്തി. അവരുടെ ജീവിതത്തിലേക്ക് ഒരു പുതിയ അതിഥി കൂടി പ്രവേശിച്ചു.


ആഴ്ചകൾക്ക് ശേഷം ജയന്റെ രണ്ടാനമ്മ മരിച്ചു.രണ്ടാനമ്മയിലുണ്ടായിരുന്ന സഹോദരൻ അച്ഛന്റെ കയ്യിലുള്ള സ്വത്ത് മുഴുവൻ കൈക്കലാക്കിയ ശേഷം അച്ഛനെ തെരുവിലേക്ക് വലിച്ചെറിഞ്ഞു. അച്ഛന്റെ അന്തിയുറക്കം തെരുവിലെ ഒരു കടവരാന്തയിലായിരുന്നു. ഒടുങ്ങാത്ത പ്രതീക്ഷ കുമായി ആ അച്ഛൻ തന്റെ മകനെ അന്വേഷിക്കാൻ തുടങ്ങി. പക്ഷേ ഫലമുണ്ടായിരുന്നില്ല. അതിനിടയിൽ മനസ്സിലാവാത്ത വിധം ജയന്റെ അച്ഛൻ മാറിയിരുന്നു. അച്ഛന് മനസ്സിലാവാത്ത വിധം മകനും.

ഒരു ദിവസം ജയനും ഭാര്യ രേഖയും മകനും കൂടെ ടൗണിൽ കറങ്ങാനിറങ്ങിയതായിരുന്നു. മാസത്തിൽ ഒരു ദിവസം പുറത്ത് പോവൽ ഈ കുടുംബത്തിന് പതിവായിരുന്നു. തെരുവിലെ യാചകർക്കിടയിൽ ജയന്ന് പരിചയമുള്ള ഒരു മുഖം കണ്ടു. പക്ഷേ എത്ര ആലോചിച്ചിട്ടുo അതാരാണെന്ന് ഓർക്കാൻ അവന്ന് സാധിച്ചില്ല. പതിവുപോലെ ഒരു നേരത്തെ അന്നം നൽകി ആ കുടുംബം വീട്ടിലേക്ക് യാത്രയായി. തന്റെ അച്ഛൻ ആ ഭിക്ഷക്കാരിലുണ്ടെന്നറിയാതെ.....

എന്നെങ്കിലും തന്റെ മകനായ ജയൻ അച്ഛനെ മനസ്സിലാക്കി വീട്ടിലേക്ക് തിരിച്ച് കൊണ്ടുപോവുമെന്ന ഒടുങ്ങാത്ത പ്രതീക്ഷയോടെ ആ അച്ഛൻ ഇന്നും ആ തെരുവോരങ്ങളിലൂടെ ജീവിക്കുന്നു .......!
കരയുന്ന കുഞ്ഞുടുപ്പുകൾ

കരയുന്ന കുഞ്ഞുടുപ്പുകൾ

 


ഉമ്മറത്തെ കോലായിനുച്ചിയിൽ
ഊഞ്ഞാലു കെട്ടിയതിലാടി കളിക്കും കാലം
തൻ വീടിനുത്തരത്തിൽ ഒരു മുഴം കയറിൽ
തൂങ്ങിയാടനല്ലോ നിൻ വിധി...

ഇളം പൂവിട്ട നിൻ ബാല്യമോഹങ്ങളെ
കുരുതികളത്തിൽ പിച്ചിച്ചീന്തുമ്പോയും
ഒന്നുമറിയാതെ നിഷ്കളങ്കയായ്
ബലിയാടാവാനണല്ലോ നിൻ വിധി...

നിൻ പ്രാണനൂതികെടുത്തിയ കാമപ്രാന്തരേ
നീതിപീഠം സർവ്വസ്രേഷ്ടനായ് വാഴ്ത്തുമ്പോഴും
അങ്ങകലെ സ്വർഗ ലോകത്തു നിന്നും
വിഷണ്ണനായ് കണ്ടു നിൽക്കാനാണല്ലയോ നിൻ വിധി...
ദൈവത്തിൻ സ്വന്തമാം എൻ മണ്ണിൽ
ഇനിയും തുറക്കാത്ത കൺകളിലെവിടയോ
അന്ധകാരത്തിന്റെ കൂരിരുൾ നിറയുന്നു...
ഉമ്മറത്തെ കോലായിനുച്ചിയിൽഊഞ്ഞാലു കെട്ടിയതിലാടി കളിക്കും കാലംതൻ വീടിനുത്തരത്തിൽ ഒരു മുഴം കയറിൽതൂങ്ങിയാടനല്ലോ നിൻ വിധി...
മാധ്യമ രാഷ്ട്രീയം

മാധ്യമ രാഷ്ട്രീയം

 


വലിയ വിശാലതയുടെ ഈ ഭൂമിയിൽ ചെറിയ ലോകം തീർത്തു ജീവിക്കുന്ന ഓരോ മനുഷ്യനും തന്റെ ചുറ്റുപാടുമുള്ള  കാര്യങ്ങൾ അറിയാനും തൻറെ    അവകാശങ്ങളേ  കുറിച്ച് മനസ്സിലാക്കാനും പ്രതികരിക്കേണ്ട കാലത്ത് പ്രതികരിക്കാനും സാധരണക്കാർ ആയ  ഓരോ ജനങ്ങളെ സജ്ജരാക്കുന്നതും അവരോടൊപ്പം അതില്ലെങ്കിൽ അവർക്ക് ഒരു മുഴം മുന്പേ നീങ്ങുന്നവരാകുന്നു  മാധ്യമങ്ങൾ. മാധ്യമങ്ങള്ളുടെ  ചരിത്രത്തിലൂടെ നീങ്ങി, അവയുടെ ധർമത്തെ ഒന്ന് ഓർമിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുകയാണ് ഈ എഴുത്ത്‌. 
1440കളിൽ ജർമൻക്കാരനായ ജോഹനാസ് ഗുട്ടൻബർഗ് അച്ചടി യന്ത്രം കണ്ടുപിടിച്ചതോടെ  ആധുനിക പത്രകാലം ആരംഭിച്ചു. മലയാളത്തിൽ പത്രമുണ്ടായിട്ട് ഒന്നരനൂറ്റണ്ട് കഴിഞ്ഞിരിക്കുന്നു. തലശ്ശേരിയിലെ ഇല്ലിക്കുന്നിൽ നിന്നാണ് ആ ചരിത്രം തുടങ്ങുന്നത്.
        മനുഷ്യനെ തന്റെ സമൂഹവുമായി ഏറ്റവും അധികം ചേർത്തു നിർത്തുന്ന ഘടകം ആണ് മാധ്യമങ്ങൾ. രൂപഭാവങ്ങൾ പല രീതിയിൽ ആണെങ്കിലും യഥാർത്ഥ ധർമ്മങ്ങൾ  വിരൽ ചൂണ്ടുന്നത് ഒരു ബിന്ദുവിലേക്കാണ്.മനുഷ്യകുലത്തിന്റെ ആശയവിനിമയ ഉപാധികൾ ആണ് മാധ്യമങ്ങൾ എന്നു നാം ഒറ്റ വാക്യത്തിൽ ഒതുക്കി പറയുന്നുണ്ടെ ങ്കിലും വാസ്തവതലത്തിലേക്കും അർത്ഥതലങ്ങളിലേക്കും ഒന്ന് ചൂഴ്ന്നു നോക്കുമ്പോൾ വിശാലതയുടെയും വൈവിദ്ധ്യങ്ങള്ളടേയും  ആശയഗർഭത്തിന്റെയും ഒരു വലിയ ലോകം നമുക്ക് മുന്നിൽ അണിയറയായി മാറുന്നു. മാധ്യമ സ്വാതന്ത്ര്യവും രാഷ്ട്രീയ സ്വാതന്ത്ര്യവും ഇന്ത്യൻ ജനാധിപത്യ സ്വാതന്ത്ര്യത്തിന്റെ രണ്ടു പ്രധാന ദിക്കുകൾ ആണ് എന്നു നമുക്ക് അറിയാം. കഷ്ട്ടപ്പാ ടുകള്ളുടെയും കുറ്റകൃത്യങ്ങള്ളുടേയും ഇരുട്ടിലേക്ക് എന്നും സാമുഹിക ദൃഷ്ടി എന്ന പോലെ വെളിച്ചം വീശുന്നവയാണ് മാധ്യമങ്ങൾ. തൻറെ പൗരാവകാശങ്ങളെ  കുറിച്ചുള്ള ധാരണ അറിവിന്റെ  അരങ്ങിന്റെ സൗന്ദര്യത്തോടെ ജനങ്ങളിലേക്ക് വളരെ ലളിതമായും ലഘുവായും പറയാൻ തയ്യാറാകുന്നവരാകുന്നു മാധ്യമങ്ങൾ. എന്നാൽ മാധ്യമങ്ങളുടെ ഉറച്ച നട്ടെല്ലുള്ള കാലം കാലഹരണപ്പെട്ടുപോയോ എന്ന ഒരു സംശയത്തിലേക്ക് എത്തി നോക്കുമ്പോൾ പല മറഞ്ഞു നിൽക്കുന്ന യാഥാസ്തികതയും നമുക്ക് മുന്നിൽ പ്രകടമാവുന്നു. 
      രാവിലെ ഉറക്കം ഉണരുന്ന വ്യക്തി കണ്ണുതിരുമ്മി ആദ്യം ചികയുന്നത് തൻറെ മൊബൈൽ ഫോണിലെ വാട്സാപ്, ഫേസ്ബുക്ക് തുടങ്ങുന്ന മാധ്യമങ്ങളാണ്. ചുറ്റിലും നടക്കുന്ന കുറ്റകൃത്യങ്ങളെ കുറിച്ചുള്ള അവബോധം, കൃത്യമായി ഇത്തരം മാധ്യമങ്ങൾ നിമിഷ നേരം കൊണ്ട് നമുക്ക് മുന്നിൽ എത്തിക്കുന്നു. നിമിഷനേരം കൊണ്ട് എല്ലാവിവരങ്ങളും ജനങ്ങളിലേക്ക് അനായാസം എത്തിക്കാൻ സാധിക്കുന്നു എന്നതാണ് നവമാധ്യമങ്ങളുടെ ഏറ്റവും വലിയ പ്രയോജനം.
   തന്റെ ചുറ്റുപാടുമുള്ളതോ,തന്നെ സംബന്ധിക്കുന്ന തോ ആയ കാര്യങ്ങൾ അറിയാനുള്ള ആസക്തിയിലൂടെ 'മാധ്യമം 'എന്ന വിനിമയ തലത്തിന് ആവിർ ഭാവം ഉടലെടുക്കു ന്നു. നൂറ്റാണ്ടുകൾക്ക് മുൻപ് സൗകര്യങ്ങൾ ഇല്ലാതിരുന്നതും പരിമിതവുമായ കാലഘട്ടത്തിൽ വിവരങ്ങൾ അറിയിക്കാൻ കാൽനടയായി പോയി തുടങ്ങിയ വിനിമയ രംഗം, പിന്നീട് ദൂതർ വാർത്ത അറിയിക്കുന്നതിലൂടെയും, പക്ഷികളും മറ്റും ദൂതു പോകുന്ന കാലം പിന്നീട് ഒരു ഗതിയിൽ വ്യതിചലിച്ചു നൂതന സാങ്കേതിക ആധുനിക മാധ്യമങ്ങളിൽ  എത്തി നിൽക്കുന്നതു കാണാം. പത്രങ്ങളി ലൂടെ തുടങ്ങുന്ന ഈ ആധുനികതലം പിന്നീട് ടെലിഫോൺ, മൊബൈൽഫോൺ എന്നിവയിലൂടെ എല്ലാം ധൃതിയിൽ ചലിച്ചു വിജ്ഞാനം വിരൽതുമ്പിൽ എന്ന ഇന്റർനെറ്റ്‌ ലോകത്ത് ഇന്ന് ഉറച്ചു നിൽക്കുന്നു. 
            മറ്റുള്ളവർ ഗ്രഹിക്കേണ്ട വിവരങ്ങൾ ഏതെങ്കിലും തരത്തിൽ ലിഖിതപെടുത്തി അറിയിക്കാൻ തുടങ്ങിയതെന്നോ അന്നുമുതലാണ് പത്രത്തിന്റെ ആരംഭം. അതിന് കൃത്യമായ ആണ്ടോ മാസത്തിയതിയോ ഒന്നും കണക്കാക്കി പറയാനില്ല. രാജകല്പ്പനകളും ശാസനകളും ഇത്തരത്തിൽ പെടുന്ന പ്രാഗ് രൂപങ്ങൾ ആകുന്നു. തുടക്കത്തിൽ വാർത്തകൾ കടലാസിൽ എഴുതിയാണ് വിറ്റിരുന്നത്. "ന്യൂസ്‌ലെറ്റർ, "എന്നാണ് അത് അറിയപ്പെട്ടിരുന്നത്. ഈ ന്യൂസ്‌ ലെറ്റർറുകൾ ഇന്നത്തെ പത്രങ്ങള്ളുടെ പ്രാ  ഗ് രൂപങ്ങൾ. ദൂതരും ചാരന്മാരും മുഖേനെ  വിവരങ്ങൾ ശേഖരിക്കുന്നത് റിപ്പോർട്ടിന്റെ തുടക്കമായും കണക്കാo. റോമിലെ ആകറ്റാഡയുരന(ActaDiruna), വെനീസിലെ ഗസാറ്റ (Guzzatta),ചൈനയിലെ ചിങ്ങപാവോ എന്നിവ കുറച്ചുകൂടി പരിഷ്കരിക്കപ്പെട്ട പ്രാചീന പത്രരൂപങ്ങള്ളാകുന്നു. A. D 618 ൽ ചൈനയിലുണ്ടായ പീക്കിങ് ഗസ്റ്റ് ആവുന്നു ലോകത്തിലെ പ്രഥമ പത്രം. 1440കളിൽ ജർമൻക്കാരനായ ജോഹനാസ് ഗുട്ടൻബർഗ് അച്ചടി യന്ത്രം കണ്ടുപിടിച്ചതോടെ  ആധുനിക പത്രകാലം ആരംഭിച്ചു. മലയാളത്തിൽ പത്രമുണ്ടായിട്ട് ഒന്നരനൂറ്റണ്ട് കഴിഞ്ഞിരിക്കുന്നു. തലശ്ശേരിയിലെ ഇല്ലിക്കുന്നിൽ നിന്നാണ് ആ ചരിത്രം തുടങ്ങുന്നത്. 1847ൽ ഹെർമാൻ ഗുണ്ടർട്ട് പുറത്തിറക്കിയ രാജ്യസമാചാരം എന്ന മാസികയാണ് മലയാളപത്ര  പ്രവർത്തനത്തിന് തുടക്കമിട്ടു.മലയാളത്തിലെ രണ്ടാമത്തെ പത്രമായ പശചിമോദയവുംഇല്ലിക്കുന്നിൽ നിന്ന് ഗുണ്ടർട്ട് സായിപ്പ് ആരംഭിച്ചു.  1898ൽ ആവുമ്പോഴേക്കും ഭാഷ കൂറേ കൂടി നിലവാരപ്പെട്ടതായി കാണാം. പൈങ്കിളി മാധ്യമങ്ങളിലൂടെയും ജനപ്രിയ മാധ്യമങ്ങളിലൂടേയും ജനങ്ങളിലേക്ക് ആവാഹിച്ച മാധ്യമങ്ങൾ പിന്നീട് ഭാഷ നിലവാരം മെച്ചപ്പെട്ടതിലൂടെ പത്രങ്ങള്ളുടെ അർത്ഥതലങ്ങൾ തന്നെ മാറാൻ സഹായകമായി. രചന ശൈലിയിൽ ഉണ്ടായ മാറ്റങ്ങളും തന്റെ ചുറ്റുപാടിലുള്ള യഥാസ്തികത അതുപോലെ തന്നെ തന്റെ മൂർച്ചയുള്ള തൂലികയിൽ കോർത്തിണക്കാൻ ധൈര്യം കാണിച്ച പ്രതിഭാശാലികളും പത്രമാധ്യമ പത്രമാധ്യമ രംഗത്തെ ഉയർച്ചയിൽ എത്തിച്ചു. തീർച്ചയായും മൂർച്ചയുള്ള ശൈലി മലയാള പത്രത്തിൽ പ്രത്യക്ഷപ്പെടുന്നത് സ്വദേശാഭിമാനീ രാമകൃഷ്ണപിള്ള യിലൂടെയാണ്. ഭാഷ നിലവാരം ഉയരുകയും വായനാ തലം മികവുറ്റതും ആയിരിക്കേയാണ് 80 കളുടെ തുടക്കത്തിൽ ഇലക്ട്രിക്ക് ഉപകരണങ്ങൾ രംഗപ്രവേശo ചെയ്യുന്നത്. ഗ്രഹാബലിന്റെ ടെലിഫോൺ കണ്ടുപിടുത്തവും ടി. വി യുടെ അധിനിവേഷവും ഇതിന്റെ മികച്ച ഉദാഹരണങ്ങൾ.80കളിൽ ടെലിവിഷൻ പ്രാബല്യമായതോടു കൂടി ജനപ്രിയ വായന ജനപ്രിയ കാഴ്ചയായി മാറി. വാർത്തവിനിമയരംഗത്തിന്റെ വലിയ തോതിലുള്ള മാറ്റം ഇവിടെ തുടക്കം കുറിക്കുന്നു. മാർട്ടിൽകൂപ്പർ മൊബൈൽഫോൺ കണ്ടുപിടുത്തവും ഇന്റർനെറ്റിന്റെ വരവും വാർത്തവിനിമയ രംഗത്തെ അതിന്റെ ഉച്ചിയിൽ എത്തിച്ചു. വിവര വിനിമയത്തിനു ദിവസങ്ങൾ കാത്തുനിന്ന കാലത്തിൽ നിന്നും മാറി ഇന്ന് കേവലം സെക്കന്റ്കൾ ക്കുള്ളിൽ ലോകം മുഴുവൻ വാർത്തകൾ സഞ്ചരിക്കാൻ തുടങ്ങി. 
              രൂപഭാവങ്ങൾ ഏതുതന്നെയായാലും തൻറെ ചുറ്റുപാടുകളിൽ നടക്കുന്ന കാര്യങ്ങൾ വ്യക്തമായും സത്യമായും ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് മാധ്യമങ്ങള്ളുടെ ധർമം. ആയതിനാൽ തന്നെ വളരെ ലളിതമായ ആഖ്യാന രീതിയും, കാര്യങ്ങൾ വിശദമായിരിക്കണം, എന്നാൽ ചുരുക്കി പറയുകയും ചെയ്യണം എന്ന രചന ശൈലിയിലാകുന്നു മാധ്യമങ്ങൾ എഴുതി പോരുന്നത്.  നേരു കാണുകയും നേരെഴുതുകയും ചെയ്യുക എന്നതാണ് യഥാർത്ഥ മാധ്യമ ധർമം. തൻറെ മുന്നിൽ നടക്കുന്ന കുറ്റങ്ങളും അഴിമതികളും മൂർച്ചയുള്ള വാക്കിനാൽ ജനങ്ങളിലേക്ക് എത്തിക്കുകയും പക്ഷഭേദം ഇല്ലാതെ നേരിനുവേണ്ടി തന്റെ തൂലിക ചലിപ്പികുകയുമാണ് യഥാർത്ഥ മാധ്യമ പ്രവർത്തകാർ ചെയ്യേണ്ടത്. യാതൊരു പക്ഷാഭേദവും ഇല്ലാതെ യഥാർത്ഥമായ കാര്യങ്ങൾ ആരെയും ഭയപ്പെടാതെ വെളിച്ചത്ത്‌ കൊണ്ടുവരാൻ ധൈര്യം കാണിക്കുന്ന എഴുത്തുകാരെ എന്നും വായനക്കാർ അഭിമാനപൂർവ്വം സ്മരിക്കുന്നു. കേസരിയും സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയും ഇതിന്റെ മികച്ച ഉദാഹരണങ്ങലാണ്. ആധുനിക ലോകത്ത് സൗകര്യങ്ങൾ വളരെ കൂടുതലാണ്. വീട്ടിൽ എന്നും എത്തുന്ന ദിനപത്രങ്ങളേക്കാളും ടി. വി യെക്കാളും വിവരങ്ങൾ അറിയുവാൻ ഇന്റർനെറ്റ്‌ വഴിയുള്ള നവമാധ്യമങ്ങളെ നമ്മൾ ഇന്ന് ഉപയോഗപെടുത്തുന്നു. ഫേസ്ബുക്, വാട്സാപ്, ട്വിറ്റെർ, യൂട്യൂബ് തുടങ്ങി ഒട്ടനവധി ചെല്ലപേരിൽ അറിയപ്പെടുന്ന ഇത്തരം മാധ്യമങ്ങൾ ഇന്ന് നമ്മുടെ ഭാഗമായി മാറിയിരിക്കുന്നു. രാവിലെ ഉറക്കം ഉണരുന്ന വ്യക്തി കണ്ണുതിരുമ്മി ആദ്യം ചികയുന്നത് തൻറെ മൊബൈൽ ഫോണിലെ വാട്സാപ്, ഫേസ്ബുക്ക് തുടങ്ങുന്ന മാധ്യമങ്ങളാണ്. ചുറ്റിലും നടക്കുന്ന കുറ്റകൃത്യങ്ങളെ കുറിച്ചുള്ള അവബോധം, കൃത്യമായി ഇത്തരം മാധ്യമങ്ങൾ നിമിഷ നേരം കൊണ്ട് നമുക്ക് മുന്നിൽ എത്തിക്കുന്നു. നിമിഷനേരം കൊണ്ട് എല്ലാവിവരങ്ങളും ജനങ്ങളിലേക്ക് അനായാസം എത്തിക്കാൻ സാധിക്കുന്നു എന്നതാണ് നവമാധ്യമങ്ങളുടെ ഏറ്റവും വലിയ പ്രയോജനം. തൻറെ മുന്നിലുള്ള വിശാലമായ ലോകത്തിലെ അവസരങ്ങളെ കുറിച്ചും, തന്നിലുള്ള സർഗാത്മകതകൾ ലോകത്തെ അറിയിക്കാനും ഇത്തരം മാധ്യമങ്ങൾ വളരെ പ്രയോജനമായി മാറിയിരിക്കുന്നു എന്നിരുന്നാലും കാര്യങ്ങൾ വായിച്ചു മനസ്സിലാക്കാനും, കൂടുതൽ പുസ്തകങ്ങൾ അർപ്പണബോധം ഏറെ കുറെ നശിച്ചു പോയി എന്നു തന്നെ നമുക്ക് പറയാം. തൻറെ മൊബൈലിൽ വരുന്ന എഴുത്തുകൾ പോലും വായിക്കാൻ സമയമില്ലാത്തവർ ആയി മാറിയിരിക്കുന്നു നമ്മൾ. അതേ സമയം നാം ഞെട്ടിപ്പിക്കുന്ന വീഡിയോകളിൽ മതിമറന്നു പോയിരിക്കുന്നു. വായന ലോകത്തുണ്ടായ മാറ്റം തീർച്ചയായും നമ്മുടെ ചിന്തശേഷിയേയും ഭാവനലോകത്തിനേയും കാർന്നു തിന്നു എന്നു പറയാം.എന്തു തന്നെയായാലും വിവരങ്ങൾ കൈമാറാൻ സഹായിക്കുന്ന ഉപാധികൾ ഇന്ന് തന്റെ ഉത്തരവാദിത്തം മറന്നുപോയിരിക്കുന്നുവോ എന്നൊരു സംശയം ഏതൊരു വായനക്കാരിലും ഉടലെടുക്കുന്നു.
             മാതൃഭൂമി സ്വാതന്ത്ര്യകാലം മുതൽ ദേശീയരാഷ്ട്രത്തിൽ ഗാന്ധിയൻ ആദർശങ്ങൾക്കനുസരിച്ച നിലപാടുകൾ സ്വീകരിച്ചു പോരുന്നുണ്ടെങ്കിലും ഈ അടുത്ത കാലത്ത് ഇടതുപക്ഷ ചായ്‌വ് അനുഭവപ്പെട്ടു.ഇതുപോലെ കേരളാകൗമുദിയായാലും, സിറാജായാലും,ചന്ദ്രികയായാലും,ദേശാഭിമാനിയായാലും ഏതെങ്കിലും മതത്തേയോ പ്രസ്ഥാനത്തേയോ പിൻബലത്തിൽ നിവർന്നു നിൽക്കുന്നു. ആഴവും മുഴക്കവുമുള്ള ഒരു ചോദ്യം ഇവിടെ ഉയരുന്നു. സ്വതന്ത്ര്യമായ ഒരു ദിനപത്രം പോലും മലയാളത്തിൽ ഇല്ലേ?.
             സത്യം കാണുകയും അത് സത്യമായി തന്നെ എഴുതുക എന്നതാണ് മാധ്യമധർമ്മം.എങ്കിലും ഈ അടുത്ത കാലങ്ങളിലായി മാധ്യമങ്ങൾ പലതും നിക്ഷ്പക്ഷ തയിൽ നിന്നും വേറിട്ടുവോ എന്ന് നാം ഒന്ന് വിശകലനം ചെയ്യേണ്ടതാണ്. ആരുതന്നെ തെറ്റു ചെയ്താലും നിർഭയതോടെ ലോകത്തിന്റെ മുന്നിൽ എത്തിക്കുവാൻ അവർക്ക് കഴിയണം.എന്നാൽ ഈയിടെയായി ഓരോ മാധ്യമങ്ങളും തന്റെതായ വ്യക്തിത്വ അഹങ്കാരത്തോടെ ചായ്‌വ് പുലർത്തുന്നതായി കാണം.മലയാളമനോരമ, മാതൃഭൂമി, ദേശാഭിമാനി, മംഗളം,മാധ്യമം,കേരളകൗമുദി,ജനയുഗം,വീക്ഷണം,ജന്മഭൂമി,ചന്ദ്രിക, സിറാജ്, ദീപിക,തേജസ്‌ തുടങ്ങിയവ വിവിധങ്ങളായ നമ്മുടെ ദിനപത്രങ്ങളാണ്.ഇപ്പറഞ്ഞ പത്രങ്ങളെല്ലാം ഏതെങ്കിലും സ്ഥാപനങ്ങളുടേയോ, പ്രസ്ഥാനങ്ങളുടേയോ പിൻബലത്തിൽ പ്രവർത്തിക്കുന്നവയാണ്.മതം,രാഷ്ട്രീയം, എന്നിവ ഇവയെ വ്യത്യസ്ഥമാക്കുന്നു.മനോരമ പത്രത്തിന്റെ ഉടമസ്ഥർ ഓർത്തഡോക്സ് ക്രിസ്ത്യൻ വിഭാഗത്തിൽ പെടുന്നവരാണ്.വലതുപക്ഷ വീക്ഷണം,കമ്മ്യൂണിസ്റ്റ്‌ വിരോധവുമാണ് ആ പത്രം നിരന്തരം പുലർത്തി പോരുന്നത്. മാതൃഭൂമി സ്വാതന്ത്ര്യകാലം മുതൽ ദേശീയരാഷ്ട്രത്തിൽ ഗാന്ധിയൻ ആദർശങ്ങൾക്കനുസരിച്ച നിലപാടുകൾ സ്വീകരിച്ചു പോരുന്നുണ്ടെങ്കിലും ഈ അടുത്ത കാലത്ത് ഇടതുപക്ഷ ചായ്‌വ് അനുഭവപ്പെട്ടു.ഇതുപോലെ കേരളാകൗമുദിയായാലും, സിറാജായാലും,ചന്ദ്രികയായാലും,ദേശാഭിമാനിയായാലും ഏതെങ്കിലും മതത്തേയോ പ്രസ്ഥാനത്തേയോ പിൻബലത്തിൽ നിവർന്നു നിൽക്കുന്നു. ആഴവും മുഴക്കവുമുള്ള ഒരു ചോദ്യം ഇവിടെ ഉയരുന്നു. സ്വതന്ത്ര്യമായ ഒരു ദിനപത്രം പോലും മലയാളത്തിൽ ഇല്ലേ?. മലയാളത്തിൽ എന്നല്ല, ഇന്ത്യയിലെ ഏതു ദിനപത്രത്തിന്റെ യും അവസ്ഥ സമാനമണ് എന്ന കണ്ടത്തലിലേക്ക് മേൽപറഞ്ഞ ചോദ്യം നമ്മെ എത്തിക്കുന്നു. 
                വാർത്ത വായിക്കുക, എന്ന രീതിയിൽ നിന്നും മാറി വാർത്ത വായിപ്പിക്കുക എന്ന തന്ത്രം ഓരോ മാധ്യമ രംഗവും മനസ്സിലുറപ്പിച്ചിട്ട്  കാലം ഒരുപാടായി രിക്കുന്നു.തന്റെ ചുറ്റിലുമുളള കാര്യങ്ങൾ പറഞ്ഞു പൊലിപ്പി ച്ച്‌  വാർത്ത വായിക്കാൻ ജനങ്ങളെ അവരറിയാതെ സജ്ജാരാക്കുന്ന തന്ത്രം അവർ ഏറ്റെടുത്തിരിക്കുന്നു. സമൂഹത്തിൽ രാഷ്ട്രീയപരമായോ മതപരമായോ അറിയപ്പെടുന്ന  ബഹുമുഖ പ്രതിഭകളുടെ വാർത്തകൾ അത് തെറ്റായാലും സത്യമായാലും പൊലുപ്പിച്ചെഴുതി വിറ്റഴിക്കുക എന്ന വിപണന തന്ത്രം പത്രക്കാർ ഏറ്റെടുത്തിട്ട് കാലം കുറച്ചായി. ചൂടുള്ള വാർത്തകൾ പലരീതിയിലും കുഴച്ചമർത്തി അവതരിപ്പിക്കുന്നതിലൂടെ  ടി. വി രംഗത്തെ മാധ്യമപ്രവർത്തകരും മാർകറ്റിങ് തന്ത്രം ഉപയോഗിച്ച് തുടങ്ങി. നേരായ അറിവ് നേരോടെ പുറംലോകത്ത് എത്തിക്കുക എന്ന മാധ്യമധർമം ചോർന്നുപോയികൊണ്ടിരിക്കുകയാണ്. ദയമില്ലാത്ത വാണിജ്യവൽക്കരണം ഈ മേഖലയേയും ആർത്തിയോടെ ആക്രമിച്ചിരിക്കുന്നു. 

            ചെറിയ തോതിലുള്ള പുഴുകുത്തുകളും ശോഷണവും മാധ്യമരംഗത്ത് വന്നു പോയിട്ടുണ്ടെങ്കിലും വാർത്തകൾ വിനിമയം ചെയ്യുന്ന കാര്യത്തിൽ നൂതനസാങ്കേതിക വിദ്യയാൽ പുത്തൻലോകം തീർക്കാൻ ഈ മേഖലയ്ക്ക് കഴിഞ്ഞു എന്നത് വാസ്തവം. വിവരങ്ങൾ നിമിഷനേരം കൊണ്ട് പലവിധത്തിൽ ജനങ്ങളിലേക്ക് എത്തിക്കാൻ ഇന്നത്തെ മാധ്യമങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ചുറ്റുപാടിലും നടക്കുന്ന കാര്യങ്ങൾ നിർഭയ ത്തോടെ     നിക്ഷ്പക്ഷമായ മൂർച്ചയേറിയ വാക്കുകളാൽ പ്രത്യക്ഷ ലോകത്തേക്ക് എത്തിക്കാൻ കെൽ പ്പുള്ള പ്രതിഭകൾ അതിനായ് പ്രയത്നിക്കും എന്ന് നമുക്ക് വിശ്വാസിക്കാം.
Statue of unity

Statue of unity

 



💙2018 ഒക്ടോബർ 31 ന് സർദാർ വല്ലഭായ് പട്ടേലിന്റെ സ്മരണാർത്ഥം അദ്ദേഹത്തിൻറെ ജന്മദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി അദ്ദേഹത്തിൻറെ പ്രതിമ "സ്റ്റാച്യു ഓഫ് യൂണിറ്റി " ഉദ്ഘാടനം ചെയ്തു. ലോകത്തെ ഏറ്റവും നീളം കൂടിയ പ്രതിമ എന്ന റെക്കോർഡ് സ്റ്റാച്യു ഓഫ് യൂണിറ്റി ( 182 മീറ്റർ ) സ്വന്തമാക്കി. ചൈനയിലെ സ്പ്രിംഗ് ടെമ്പിൾ ബുദ്ധ സ്റ്റാച്യു ( 153 മീറ്റർ ), അമേരിക്കയിലെ സ്റ്റാച്യു ഓഫ് ലിബർട്ടി (93 മീറ്റർ) എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ.

💙 ഇന്ത്യയിലെ ഗുജറാത്തിലാണ് (സൂററ്റ് )പ്രതിമ സ്ഥിതി ചെയ്യുന്നത് .

💙 നർമദാ നദിയിലെ സധു ബെറ്റ് ദ്വീപിലാണ് സ്റ്റാച്യു ഓഫ് യൂണിറ്റി സ്ഥിതിചെയ്യുന്നത്.

💙 ഗുജറാത്തിലെ കേവാഡിയ ടൗണിൽ നിന്നും പ്രതിമ നിൽക്കുന്ന സ്ഥലത്തേക്ക് ബന്ധിപ്പിക്കാൻ 3.5 കിലോമീറ്റർ ഹൈവേ ഉപയോഗിച്ചിട്ടുണ്ട്.

💙 ഈ വെങ്കലപ്രതിമകൾ 3050 കോടിയോളം ഗുജറാത്ത് ഗവൺമെൻറ് ചെലവഴിച്ചു. മൂന്നര വർഷത്തോളം നീണ്ടുനിന്ന ഈ പ്രോജക്ട് ചെയ്തത് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന 
Larsen & Toubro (L&T) എന്ന മൾട്ടിനാഷണൽ കമ്പനി ആണ്.

💙ഇത് നിർമ്മിച്ചത് പത്മവിഭൂഷൺ ജേതാവായ റാം വി സുത്താറു വെങ്കല ശിലാപാളുകൾ നിർമ്മിച്ചത് ചൈനീസ് ഫൌണ്ടറിയായ ജിയാങ്സി ടോക്വിൻ കമ്പനി (ജെ.ടി.ക്യു) ആണ്.

💙 സർദാർ വല്ലഭായി പട്ടേൽ സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ  മുഖ്യമന്ത്രിയാണ്,കൂടാതെ; ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനു മുൻപ് 562 നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയൻ യൂണിയനിലേക്ക് ചേർത്തിയിട്ടുമുണ്ട്.

💙 "ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ"; എന്നറിയപ്പെടുന്നദ്ദേഹം ഗുജറാത്തിലാണ് ജനിച്ചത്.

💙 2014 ഒക്ടോബർ 31 അദ്ദേഹത്തിന്റെ സ്മരണാർത്ഥം ഇന്ത്യൻ ഗവൺമെൻറ് "രാഷ്ട്രിയ എകത ദിവസ് "( National unity day) എന്നപേരിൽ ആചരിച്ചിട്ടുണ്ട്.

💙സർദാർ വല്ലഭായി പട്ടേലിന് സർദാർ എന്ന നാമം നൽകിയത് നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയാണ്.

💙 സർദാർ വല്ലഭായ് പട്ടേൽ മരിച്ചത് മുംബൈയിൽ വെച്ചാണ്, സ്റ്റാച്യു ഓഫ് യൂണിറ്റി സ്ഥിതിചെയ്യുന്നത് narmada ജില്ലയിലാണ് .

💙 സർദാർ വല്ലഭായ് ഇൻറർനാഷണൽ എയർപോർട്ട് ചെയ്യുന്നത് അഹ്മദാബാദിൽ ആണ്.

💙 2018 നവംബർ 3 മുതൽ www.soutickets.in  എന്ന വെബ് സൈറ്റിൽ നിന്നും സ്റ്റാച്യു ഓഫ് യൂണിറ്റി കാണാൻ ടിക്കറ്റ് ലഭ്യമാണ്.
ലോകത്തെ ഏറ്റവും നീളം കൂടിയ പ്രതിമ എന്ന റെക്കോർഡ് സ്റ്റാച്യു ഓഫ് യൂണിറ്റി ( 182 മീറ്റർ ) സ്വന്തമാക്കി. ചൈനയിലെ സ്പ്രിംഗ് ടെമ്പിൾ ബുദ്ധ സ്റ്റാച്യു ( 153 മീറ്റർ ), അമേരിക്കയിലെ സ്റ്റാച്യു ഓഫ് ലിബർട്ടി (93 മീറ്റർ) എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ