Poem എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Poem എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2021 ഏപ്രിൽ 13, ചൊവ്വാഴ്ച

കരയുന്ന കുഞ്ഞുടുപ്പുകൾ

കരയുന്ന കുഞ്ഞുടുപ്പുകൾ

 


ഉമ്മറത്തെ കോലായിനുച്ചിയിൽ
ഊഞ്ഞാലു കെട്ടിയതിലാടി കളിക്കും കാലം
തൻ വീടിനുത്തരത്തിൽ ഒരു മുഴം കയറിൽ
തൂങ്ങിയാടനല്ലോ നിൻ വിധി...

ഇളം പൂവിട്ട നിൻ ബാല്യമോഹങ്ങളെ
കുരുതികളത്തിൽ പിച്ചിച്ചീന്തുമ്പോയും
ഒന്നുമറിയാതെ നിഷ്കളങ്കയായ്
ബലിയാടാവാനണല്ലോ നിൻ വിധി...

നിൻ പ്രാണനൂതികെടുത്തിയ കാമപ്രാന്തരേ
നീതിപീഠം സർവ്വസ്രേഷ്ടനായ് വാഴ്ത്തുമ്പോഴും
അങ്ങകലെ സ്വർഗ ലോകത്തു നിന്നും
വിഷണ്ണനായ് കണ്ടു നിൽക്കാനാണല്ലയോ നിൻ വിധി...
ദൈവത്തിൻ സ്വന്തമാം എൻ മണ്ണിൽ
ഇനിയും തുറക്കാത്ത കൺകളിലെവിടയോ
അന്ധകാരത്തിന്റെ കൂരിരുൾ നിറയുന്നു...
ഉമ്മറത്തെ കോലായിനുച്ചിയിൽഊഞ്ഞാലു കെട്ടിയതിലാടി കളിക്കും കാലംതൻ വീടിനുത്തരത്തിൽ ഒരു മുഴം കയറിൽതൂങ്ങിയാടനല്ലോ നിൻ വിധി...
മാർക്കറ്റ്

മാർക്കറ്റ്

 


ഞാൻ ജനനിബിഡമായിരുന്നു എന്നിലായിരുന്നു മുഴുവൻ
പേരുടെയും ആശ്രയം
ശബ്ദകോലാഹലങ്ങളും കലഹങ്ങളും  ആഹ്ലാദങ്ങളും എന്നിലെ
സർഗാത്മകത ആയിരുന്നു
ഇവരെല്ലാം എനിക്ക് അന്നം തന്നു.
എന്നിലൂടെ ജീവിതത്തെ തള്ളി നീക്കിയവർ ഏറെ....
സൗന്ദര്യം നിറഞ്ഞതായിരുന്നു എന്റെ
ഓരോ ദിനങ്ങളും.
സമ്പുഷ്ടവും ആഹ്ലാദമായിരുന്നു.
ഞാൻ വീർപ്പുമുട്ടിയ ദിനങ്ങൾ ഏറെ....
ഉണർവും ഉറക്കവും ഉണ്ടായിരുന്നു.
എന്നാൽ.......


ഇന്ന് എന്നിൽ ഉറക്കം മാത്രം.
കലഹങ്ങൾ
കോലാഹലങ്ങൾ
ആഹ്ലാദ തിമിർപ്പുകൾ എങ്ങോ ആണ്ടുപോയി..
വറ്റി വരണ്ട തടാകം  പോലെ.                                         

ആർപ്പുവിളികൾ വിലപേശൽ
എല്ലാം നിലച്ചിരിക്കുന്നു.
ഒരു മരണവീട് പോലെ ഞാൻ അകപ്പെട്ടിരിക്കുന്നു.
മരുഭൂമി പോലെ ശൂന്യം.....

നിങ്ങളോടൊപ്പം ഞാനും പ്രാർത്ഥനയിൽ തന്നെ.
ഒന്ന് ഉയർത്തെഴുന്നേൽക്കാൻ  വേണ്ടി.
പ്രണയം

പ്രണയം

 


കാലത്തെ ഞാൻ ഹൃദയത്തിലേക്ക് ആവാഹിച്ചു.....
അവനിൽ ഞാൻ ചലിക്കുന്നു...
നിങ്ങൾ എവിടെയാണെങ്കിലുംകൂട്ടിനു
 ഞാൻ ഉണ്ട്.....
തേച്ചിട്ടു പോകാൻ ഒരുക്കമല്ല.....
സ്നേഹിക്കണം.....
സ്നേഹിച്ചു സ്നേഹിച്ചു....
ജീവൻ തന്നവരുണ്ട്.....
വീടിനു വെളിയിൽ
റിസോർട്ടിൽ പൂട്ടിയവർ ഉണ്ട്...
വീട്ടിൽ തന്നെ അകപ്പെട്ടവർ ഉണ്ട്......
ഇത് നിങ്ങൾ രുചിച്ച
 തേപ്പിന്റെ പ്രണയം...
അല്ല
യഥാർത്ഥ പ്രണയം...
എങ്കിലും കാലം എന്നെ തേക്കുമോ എന്ന ഭയമുണ്ട്

*അനീസ് മണലൊടി*
കലാകാരൻ

കലാകാരൻ

വർത്തമാനകാലത്തെ മാധ്യമ പ്രവർത്തനം എന്തായിരിക്കണമെന്ന് പരിശോധിക്കുകയാണ് യുവകവി അനീസ് മണലൊടി.


പ്രതിപക്ഷത്ത്‌ ആണ്
 നിന്റെ സ്ഥാനം.. 
പ്രതിഷേധം ആണ് 
 നിന്നിലുള്ള ദൗത്യം.. 
മൂർച്ചയുള്ള തൂലികകളാൽ 
നീ സമൂഹത്തെ ഉണർത്തുക.. 
നിദ്രയിലമർന്ന് ചിന്തിക്കാത്ത ഹൃദയങ്ങളെ
 നീ മന്ദീഭവിപ്പിക്കുക....


നിനക്ക് സാധിക്കും..... 
 ഉച്ചനീചത്വത്തെ
 ഇല്ലായ്മ ചെയ്യാൻ.. 
ആപരവത്കരിക്കപെട്ടവർക്ക്‌ 
സ്വാന്തനമേകാൻ 
ഫാസിസ്റ്റു  ഭരണകൂടത്തെ 
തകർത്തെറിയാൻ 
കുളിർമയുള്ള
 പ്രഭാതം  സൃഷ്ടിക്കാൻ  

 
തീർച്ച വിപ്ലവം നിന്നിൽ തന്നെയാണ്....
ചങ്ങലകളാൽ ബന്ധിപ്പിച്ചേക്കാം.. 
വധ ഭീഷണി നേരിട്ടേക്കാം.. 
വർഗീയത ആരോപിച്ചേക്കാം.. 
രാജ്യദ്രോഹിയായി 
മുദ്ര കുത്തിയേക്കാം...
പിന്മാറരുത്. 
 
വാളിനേക്കാൾ മൂർച്ചയുള്ള 
നിന്റെ ആയുധവുമായി 
നീ പോരാടുക. 
നിന്റെ അവസാന ശ്വാസം വരേ.....

അനീസ് മണലൊടി

2021 ഏപ്രിൽ 10, ശനിയാഴ്‌ച

മൊബൈൽ ജീവിതം

മൊബൈൽ ജീവിതം

 


ഹാ! ഭാഗ്യം! ഫോണിൽ ചാർജ് ഫുള്ളാണ്.
പെട്ടെന്ന് വട്സപ്പിൽ സുഹൃത്തിന്റെ
മരണ വാർത്തയറിഞ്ഞു.
സാഡ് മൂഡ് സ്റ്റാറ്റസാക്കിയവൻ
എങ്ങിനനെ കരയാമെന്ന് യൂട്യൂബിനോട്
ചോദിച്ചിട്ടവൻ ഗൂഗിൾ മാപ്പിലൂടെയവൻ
സുഹൃത്തിന് വീട്ടിലെത്തി.
ക്ഷീണിച്ചവശയായി രോദനo മുഴക്കുന്ന
ഫോണിന്റെ ഇടറുന്ന ശബ്ദത്തിൽ ഗത്യന്തരമില്ലാതെ അവൻ എഴുന്നേറ്റു.
ചാർജ് വാർന്നൊലിച്ച് മരണമാസന്നനായി
നിൽക്കുന്ന " തൊൻഡ്രോയിഡ് "
കണ്ടവൻ ഞെട്ടി...
ശര വേഗമുണർന്നവൻ ഫോണിനു
ചാർജ് നൽകി.
പൂവൻകോഴി ഉണർത്തുപാടുന്നുണ്ടെന്നാലും,
ഇരുട്ടാണെന്നവൻ കണ്ണിനെ വിശ്വവസിപ്പിച്ചു.
ഉച്ചക്കാണത്രേ അവനു സൂര്യനുദിച്ചതത്രേ!
ഹാ! ഭാഗ്യം! ഫോണിൽ ചാർജ് ഫുള്ളാണ്.
പെട്ടെന്ന് വട്സപ്പിൽ സുഹൃത്തിന്റെ
മരണ വാർത്തയറിഞ്ഞു.
സാഡ് മൂഡ് സ്റ്റാറ്റസാക്കിയവൻ
എങ്ങിനനെ കരയാമെന്ന് യൂട്യൂബിനോട്
ചോദിച്ചിട്ടവൻ ഗൂഗിൾ മാപ്പിലൂടെയവൻ
സുഹൃത്തിന് വീട്ടിലെത്തി.
മരണാനന്തര ചടങ്ങിനു ശേഷമവൻ
വിട്ടിലെത്തി മോട്ടിവേഷൻ വിഡിയോ കണ്ടവൻ
പതിവുപോൽ "ഉട്ടോപ്യൻ " ദ്യഢ തീരുമാനങ്ങളെടുത്തു.
പതിവുപോൽ പുലർച്ച മൃതമാസന്നനായി
ഫോൺ ഇടറുന്ന ശബ്ദത്തിൽ വിഷാദ
ഗാനം മുഴക്കി.
Mini Poem

Mini Poem

 


അകലം🤣
തല തിരിഞ്ഞൊരു മാർഗത്തിലൂടൊരു നേതാവ്      തലപ്പത്ത് എത്തി.                     
ഒരു ദിനം രാജ്യത്ത് മഹാമാരിയുമെത്തി.         
സാമൂഹ്യകലം പാലിക്കാൻ നേതാവിൻ ആഞ്ജയെത്തി.       
കൊട്ടും കുരവയുമായിണകൾ തെരുവിലെത്തി.   
തലതിരിപ്പൻനയങ്ങളോടാണകലം വേണ്ടെതെന്ന് നേതാവിന് ബോധമെത്തി.
Abdul Basith

ആത്മാവിൽ തൊട്ട്...
ഞാനൊരു മരണമായിരുന്നെങ്കിൽ,
മായം ചേർക്കാത്ത മനസ്സിന്റെ -
യുൾക്കണ്ണിൽ നിന്നുതിർന്ന,
ചൂടേറിയ മഴ ആവോളം
കൊണ്ട് തീർക്കുമായിരുന്നു.
Shifana