2021, ഏപ്രിൽ 13, ചൊവ്വാഴ്ച

മാർക്കറ്റ്

 


ഞാൻ ജനനിബിഡമായിരുന്നു എന്നിലായിരുന്നു മുഴുവൻ
പേരുടെയും ആശ്രയം
ശബ്ദകോലാഹലങ്ങളും കലഹങ്ങളും  ആഹ്ലാദങ്ങളും എന്നിലെ
സർഗാത്മകത ആയിരുന്നു
ഇവരെല്ലാം എനിക്ക് അന്നം തന്നു.
എന്നിലൂടെ ജീവിതത്തെ തള്ളി നീക്കിയവർ ഏറെ....
സൗന്ദര്യം നിറഞ്ഞതായിരുന്നു എന്റെ
ഓരോ ദിനങ്ങളും.
സമ്പുഷ്ടവും ആഹ്ലാദമായിരുന്നു.
ഞാൻ വീർപ്പുമുട്ടിയ ദിനങ്ങൾ ഏറെ....
ഉണർവും ഉറക്കവും ഉണ്ടായിരുന്നു.
എന്നാൽ.......


ഇന്ന് എന്നിൽ ഉറക്കം മാത്രം.
കലഹങ്ങൾ
കോലാഹലങ്ങൾ
ആഹ്ലാദ തിമിർപ്പുകൾ എങ്ങോ ആണ്ടുപോയി..
വറ്റി വരണ്ട തടാകം  പോലെ.                                         

ആർപ്പുവിളികൾ വിലപേശൽ
എല്ലാം നിലച്ചിരിക്കുന്നു.
ഒരു മരണവീട് പോലെ ഞാൻ അകപ്പെട്ടിരിക്കുന്നു.
മരുഭൂമി പോലെ ശൂന്യം.....

നിങ്ങളോടൊപ്പം ഞാനും പ്രാർത്ഥനയിൽ തന്നെ.
ഒന്ന് ഉയർത്തെഴുന്നേൽക്കാൻ  വേണ്ടി.

SHARE THIS

Author:

Expert in Short Story writing,Poem writing,Blog diary writing.

0 coment rios: