ജീവിച്ചുമതിയായി ഒന്നു മരിച്ചുകിട്ടിയാൽ മതിയായിരുന്നു എന്നു നിങ്ങൾക്ക് വല്ലപ്പോഴും തോന്നിയിട്ടുണ്ടോ?എങ്കിൽ നിങ്ങൾ ഇതൊന്നു വായിച്ചു നോക്കണം. വടകരക്കാരൻ ഉസ്മാൻക്കന്റെ സംഭവബഹുലമായ ജീവിത കഥ.
ഷർട്ടിടാതെ കൂട്ടുകാർക്കൊപ്പം കളിക്കുകയായിരുന്നഉസ്മാനികാന്റെ വലത്തേ ഉഡുപ്പിന്റെ ഭാഗത്ത്‌ഒരു വെള്ളക്കല മൂപ്പരെ ഉമ്മയാണ് കണ്ടുപിടിച്ചത്. അന്ന് വലിയ കാര്യമാക്കീല. വെള്ളകലയുടെ വൃത്തവ്യാപ്തി കൂടെക്കൂടെ കൂടി വരാൻ തുടങ്ങിഞങ്ങൾ കൂട്ടുകാർ ഇടക്കൊക്കെ എന്തെങ്കിലും സമ്മാനങ്ങളുമായി സന്ദർശിക്കുന്നിടമാണ് ചേവായൂർ ലെപ്രസി ഹോസ്പിറ്റൽ. പേരു സൂചിപ്പിക്കുമ്പോലെതന്നെ കുഷ്ഠ രോഗികളെ കിടത്തി സുശ്രുശിക്കുന്നിടം.കുഷ്ഠം എന്ന് വായിച്ചപ്പോൾ തന്നെ നിങ്ങളിൽ പലരുടെയും മുഖം വാടുന്നത് കാണാം. നിങ്ങളുടെത് മാത്രമല്ല പൊതു സമൂഹത്തിനു തന്നെ കുഷ്ഠ രോഗികൾ അസ്‌പർശ്യരും അകറ്റി നിർത്തേണ്ടവരുമാണെന്ന തെറ്റായധാരണ പരക്കെയുണ്ട്.പൊള്ളലേറ്റവരെക്കാൾ ഭീകരമാംവിധം കൈകാൽമുഖം വികൃതമായവരെ കൈകാലുകൾ ദ്രവിച്ചു ഇല്ലാതായവരെ സഹതാപത്തോടെ നോക്കിനിൽകാനല്ലാതെ ചേർത്ത് നിർത്താൻ നമ്മിൽ പലർക്കും ഇതുവരെ സാധിച്ചിട്ടില്ല.
ബ്രിട്ടീഷുകാരുടെ കാലത്ത് മിഷണറി പ്രവർത്തനങ്ങളുടെ ഭാഗമായാണ് ലെപ്രസി സ്ഥാപിക്കുന്നത്.അന്ന് നൂറുകണക്കിന് രോഗികളുണ്ടായിരുന്നു. പക്ഷെ ഇന്ന് നൂറിൽ താഴെ കിടപ്പു രോഗികളെ ഉള്ളു. രാജ്യവും ലോകവും കുഷ്ട രോഗവിമുക്തമാകുന്നതിൽ നമുക്ക് സന്തോഷിക്കാം.
ഏഴാം ക്‌ളാസിൽ പഠിക്കുമ്പോൾ ഷർട്ടിടാതെ കൂട്ടുകാർക്കൊപ്പം കളിക്കുകയായിരുന്നഉസ്മാനികാന്റെ വലത്തേ ഉഡുപ്പിന്റെ ഭാഗത്ത്‌ഒരു വെള്ളക്കല മൂപ്പരെ ഉമ്മയാണ് കണ്ടുപിടിച്ചത്. അന്ന് വലിയ കാര്യമാക്കീല. വെള്ളകലയുടെ വൃത്തവ്യാപ്തി കൂടെക്കൂടെ കൂടി വരാൻ തുടങ്ങി.എന്നാപ്പിന്നെ ഡോക്ടറെകാണിക്കാമെന്നുകരുതി പോയപ്പോളാണ് സംഗതി കുഷ്ഠ രോഗത്തിന്റെ തുടക്കമാണെന്ന് മനസ്സിലാകുന്നത്. പിന്നെ ചികിത്സയുടെ കാലമായിരുന്നു.അന്നത്തെ ഡോക്ടർമാരും നേഴ്സുമാരും ബ്രിട്ടീഷുകരായിരിന്നു. അവരൊക്കെ നല്ല ആളുകലായിരുന്നുവെന്നാണ് ഉസ്‌മാൻകന്റെ അനുഭവം.ചികിത്സയുടെ ഭാഗമായി ഒരു ഇഞ്ചക്ഷൻ വച്ചു.
പന്ത്രണ്ടാം വയസ്സിൽ തുടങ്ങിയകുഷ്ഠ ജീവിതം ഇന്ന് ഏറ്റവും ചുരുങ്ങിയത് അറുപതിലെത്തിയിരിക്കുന്നു.പക്ഷെ ഇന്നദ്ദേഹത്തിന് ഒരു അസുഖവുമില്ല.പക്ഷെ എങ്ങോട്ട് പോകുമെന്നറിയാതെ അവിടത്തന്നെ ഒരന്തേവാസിയായി കൂടുന്നു.രോഗം പെട്ടെന്ന് സുഖപ്പെടുമെന്നാണ് കരുതിയിരുന്നതെങ്കിലും നേർ വിപരീതമാണ് സംഭവിച്ചത്.ഇഞ്ചക്ഷൻ അദ്ദേഹത്തിന്റെ ശരീരത്തെ പ്രതികൂലമായാണ് ബാധിച്ചത്.അതോടെ പലതരം ആരോഗ്യ പ്രശ്നങ്ങൾ തുടങ്ങി. രണ്ടു കണ്ണിന്റെയും കാഴ്ച നഷ്ടമായി. രോഗം മൂർച്ചിച്ചു. ഇരു കൈകാൽ വിരലുകളും വൃണം ബാധിച്ച് ദ്രവിക്കാൻ തുടങ്ങി, ഇതിനൊക്കെ പുറമെ രോഗം മുഖതേക്കും വ്യാപിച്ചു.കൺപീലികളും പുരികവും കൺപോളയും വൃണത്തിന്റെ അതിക്രമണത്തിൽ നഷ്ടപ്പെട്ടു.മൂക്കിന്റെ സ്ഥാനത്തു രണ്ട് ധ്വാരങ്ങൾ മാത്രം അവശേഷിച്ചു.കണ്ണുകൾ മുഖവും കഴിഞ്ഞ് തുറിച്ചു നിൽക്കുന്നു.മിഷനറി തന്നെ വെല്ലൂരിൽ കൊണ്ട് പോയി വിധഗ്ധ ചികിത്സ നല്കാമെന്നേറ്റിരുന്നെങ്കിലും സർക്കാരിന്റെ കമ്പനി വിരുദ്ധ സമരത്തിന്റെ ഭാഗമായി ആ അവസരവും നഷ്ടമായി.പന്ത്രണ്ടാം വയസ്സിൽ തുടങ്ങിയ കുഷ്ഠ ജീവിതം ഇന്ന് ഏറ്റവും ചുരുങ്ങിയത് അറുപതിലെത്തിയിരിക്കുന്നു.പക്ഷെ ഇന്നദ്ദേഹത്തിന് ഒരു അസുഖവുമില്ല.പക്ഷെ എങ്ങോട്ട് പോകുമെന്നറിയാതെ അവിടത്തന്നെ ഒരന്തേവാസിയായി കൂടുന്നു. സുബ്ഹിക്ക് അര മണിക്കൂർ മുമ്പ് എഴുന്നേറ്റു കാലൻ കുടയും കുതിപ്പിടിച്ചു പള്ളിപ്പോകും.(ആശുപത്രി കോമ്പൗണ്ടിൽ പള്ളിയും അമ്പലവും ചർച്ചും
ഉണ്ട് ). ഒരു ദിന പരിപാടികൾ അവിടെ തുടങ്ങും. ഇഷാ നിസ്കാരത്തോടെ അതവസാനിക്കും. ആരോടും പരാതിയില്ലാതെ എന്റെ രോഗം പിടിപ്പെടെരുതെന്ന പ്രാർത്ഥനയിൽ...
0 coment rios: