ഹാ! ഭാഗ്യം! ഫോണിൽ ചാർജ് ഫുള്ളാണ്.
പെട്ടെന്ന് വട്സപ്പിൽ സുഹൃത്തിന്റെ
മരണ വാർത്തയറിഞ്ഞു.
സാഡ് മൂഡ് സ്റ്റാറ്റസാക്കിയവൻ
എങ്ങിനനെ കരയാമെന്ന് യൂട്യൂബിനോട്
ചോദിച്ചിട്ടവൻ ഗൂഗിൾ മാപ്പിലൂടെയവൻ
സുഹൃത്തിന് വീട്ടിലെത്തി.
ക്ഷീണിച്ചവശയായി രോദനo മുഴക്കുന്ന
ഫോണിന്റെ ഇടറുന്ന ശബ്ദത്തിൽ ഗത്യന്തരമില്ലാതെ അവൻ എഴുന്നേറ്റു.
ചാർജ് വാർന്നൊലിച്ച് മരണമാസന്നനായിനിൽക്കുന്ന " തൊൻഡ്രോയിഡ് "
കണ്ടവൻ ഞെട്ടി...
ശര വേഗമുണർന്നവൻ ഫോണിനു
ചാർജ് നൽകി.
പൂവൻകോഴി ഉണർത്തുപാടുന്നുണ്ടെന്നാലും,
ഇരുട്ടാണെന്നവൻ കണ്ണിനെ വിശ്വവസിപ്പിച്ചു.
ഉച്ചക്കാണത്രേ അവനു സൂര്യനുദിച്ചതത്രേ!
ഹാ! ഭാഗ്യം! ഫോണിൽ ചാർജ് ഫുള്ളാണ്.
പെട്ടെന്ന് വട്സപ്പിൽ സുഹൃത്തിന്റെ
മരണ വാർത്തയറിഞ്ഞു.
സാഡ് മൂഡ് സ്റ്റാറ്റസാക്കിയവൻ
എങ്ങിനനെ കരയാമെന്ന് യൂട്യൂബിനോട്
ചോദിച്ചിട്ടവൻ ഗൂഗിൾ മാപ്പിലൂടെയവൻ
സുഹൃത്തിന് വീട്ടിലെത്തി.
മരണാനന്തര ചടങ്ങിനു ശേഷമവൻ
വിട്ടിലെത്തി മോട്ടിവേഷൻ വിഡിയോ കണ്ടവൻ
പതിവുപോൽ "ഉട്ടോപ്യൻ " ദ്യഢ തീരുമാനങ്ങളെടുത്തു.
പതിവുപോൽ പുലർച്ച മൃതമാസന്നനായി
ഫോൺ ഇടറുന്ന ശബ്ദത്തിൽ വിഷാദ
ഗാനം മുഴക്കി.
0 coment rios: