വർത്തമാനകാലത്തെ മാധ്യമ പ്രവർത്തനം എന്തായിരിക്കണമെന്ന് പരിശോധിക്കുകയാണ് യുവകവി അനീസ് മണലൊടി.
പ്രതിപക്ഷത്ത് ആണ്
നിന്റെ സ്ഥാനം..
പ്രതിഷേധം ആണ്
നിന്നിലുള്ള ദൗത്യം..
മൂർച്ചയുള്ള തൂലികകളാൽ
നീ സമൂഹത്തെ ഉണർത്തുക..
നിദ്രയിലമർന്ന് ചിന്തിക്കാത്ത ഹൃദയങ്ങളെ
നീ മന്ദീഭവിപ്പിക്കുക....
നിനക്ക് സാധിക്കും.....
ഉച്ചനീചത്വത്തെ
ഇല്ലായ്മ ചെയ്യാൻ..
ആപരവത്കരിക്കപെട്ടവർക്ക്
സ്വാന്തനമേകാൻ
ഫാസിസ്റ്റു ഭരണകൂടത്തെ
തകർത്തെറിയാൻ
കുളിർമയുള്ള
പ്രഭാതം സൃഷ്ടിക്കാൻ
തീർച്ച വിപ്ലവം നിന്നിൽ തന്നെയാണ്....
ചങ്ങലകളാൽ ബന്ധിപ്പിച്ചേക്കാം..
വധ ഭീഷണി നേരിട്ടേക്കാം..
വർഗീയത ആരോപിച്ചേക്കാം..
രാജ്യദ്രോഹിയായി
മുദ്ര കുത്തിയേക്കാം...
പിന്മാറരുത്.
വാളിനേക്കാൾ മൂർച്ചയുള്ള
നിന്റെ ആയുധവുമായി
നീ പോരാടുക.
നിന്റെ അവസാന ശ്വാസം വരേ.....
അനീസ് മണലൊടി
0 coment rios: