2021, ഏപ്രിൽ 13, ചൊവ്വാഴ്ച

ചില ചായ വിശേഷങ്ങൾ

 


ചായ മലയാളിക്ക് ഒരു പാനീയമെന്നതിലുപരി ഒരു വികാരം കൂടിയാണ്. വീട്ടിലെ പെണ്ണുങ്ങള് എത്ര നല്ല ചായയുണ്ടാക്കുന്നവരാണെങ്കിലും രാവിലത്തന്നെ വൈകുന്നേരവും- ചായമക്കാനിയിൽ പോയിട്ടുള്ള ചായകുടി പതിവാക്കിയവരാണ് ഭൂരിപക്ഷമലയാളിക ളും. അതിരാവിലത്തെ കൂട്ടുകടി കൂട്ടിയുള്ള ചായയും പത്രം വായനയും, ദേശീയ അന്തർദേശീയ രാഷ്ട്രീയ, അരാഷ്ട്രീയ ചർച്ചകളും മലയാളിയുടെ രക്തത്തിൽ അലിഞ്ഞു ചേർന്ന ഘടകങ്ങളാണ്.വാർത്താ ചാനലുകളിൽ നടക്കാറുള്ള അർത്ഥമില്ലാത്ത അന്തിച്ചർച്ചകൾ അതിന്റെ ഏഴയലത്ത് എത്തുകയില്ല.
പഴയകാല മലബാർ കല്യാണങ്ങളിൽ ഭക്ഷണശേഷം ഒഴിച്ച് കൂടാൻ കഴിയാത്ത വിഭവമായിരുന്നു.

ചെറുനാരങ്ങ പിഴിഞ്ഞ കട്ടൻ ചായ(Lemon tea).

ചായയും കുടിക്കുന്നയാളും തമ്മിൽ ചില സ്വഭാവച്ചേർച്ചകൾ കാണാൻ കഴിയും. കട്ടിമീശയും പരുഷസംസാര വുമൊക്കെയുള്ള ഗൗരവക്കാരനായിരി ക്കും മിക്കവാറും ട്രോംഗ് ചായക്ക് ഓർഡർ കൊടുക്കുക. അല്ലെങ്കിലും അത്തരമൊരാൾ ലൈറ്റ് ചായ കുടിക്കുന്നത് നിങ്ങളൊന്ന് ചിന്തിച്ച് നോക്ക്. ഒരു മാതിരി ഓലപ്പീടികക്ക് ഷട്ടറിട്ടത് പോലെയുണ്ടാകും.

യുവാക്കൾ മീഡിയം ചായ കുടിക്കുമ്പോൾ നിഷ്കളങ്ക ബാല്യം വെള്ളച്ചായക്ക് വേണ്ടി ചിണുങ്ങുന്നുണ്ടാകും.

പണമുള്ളവൻ ചായയിൽ എലക്കായും മറ്റുമിട്ട് ഒന്ന് കളറാക്കും. അതേസമയം പാവപ്പെട്ടൻ കട്ടൻ ചായ കൊണ്ട് തൃപ്തിപ്പെടും. പഞ്ചാരയടിച്ച് നടക്കുന്നയാളാണെങ്കിൽ വിത്തൗട്ട്.കൂടെ വേണമെങ്കിലോരു കഷ്ണം ശരക്കരയും.
ചായ പൊടി നിർമ്മാണത്തിന്റെ ഘട്ടങ്ങൾ
ഏകദേശം 5000 വർഷത്തെ വിശേഷങ്ങൾ പറയാനുണ്ട് നമ്മുടെ ചായക്ക്. മേഡ് ഇൻ ചൈനയാണ് ചായ(അതല്ലെങ്കിലും എല്ലാം അങ്ങനെത്തന്നെയാണല്ലോ).
ചായ പൊടി നിർമ്മാണത്തിന്റെ ഘട്ടങ്ങൾ

ചൈനീസ് ചക്രവർത്തിയായിരുന്ന nung) കാനന വേട്ടക്ക് പോയതായിരുന്നു. വെള്ളം തിളപ്പിക്കാൻ വച്ചപ്പോൾ അതിലേക്ക് എതോ ഇലവന്ന് വീണു. വെള്ളം തവിട്ട് നിറമാവുകയും ചെയ്തു.നുങ്ങ് അത് കുടിച്ചപ്പോൾ കൂടുതൽ ഉന്മേഷവാനാവുകയു:0 ക്ഷീണമകലുകയും ചെയ്തു.അങ്ങനെ ചായയുണ്ടായി.ഇത് ഐതിഹ്യമാണ്. അത് കൊണ്ട് തന്നെ ഇതിന്റെ സാധുതക്ക് ഒരു സാധുതയുമില്ല. എന്തായാലും ചായയുടെ നിർമ്മാണ മൂല്യം കണ്ടെത്തിയത് ചൈനയാണ്.
ചായ പൊടി നിർമ്മാണത്തിന്റെ ഘട്ടങ്ങൾ

ഏതാണ്ടെല്ലാ എഷ്യൻ ഭാഷയിലും ചായ് എന്നാണ് ചായ അറിയപ്പെടുന്നത്."ചാ" എന്ന ചൈനീസ് ഭാഷയിൽ നിന്നാണ് ചായ എന്ന വാക്ക് ഉണ്ടാകുന്നത് . അറബിയിൽ ശായ് എന്ന് പറയും.

ചായ കുടിച്ചില്ലെങ്കിൽ പ്രശ്നമൊന്നുമില്ല.പക്ഷെ കുടിച്ചാൽ ഗുണവും ദോശവുമുണ്ട്. കട്ടൻ ചായയിലുള്ള ഫേവനോയിഡ് പോലുള്ള ആന്റി ഓക്സിഡന്റുകൾ ശരീരത്തിന് ഗുണകരമാണ്.

ആയുർവേദമനുസരിച്ച് ഇഞ്ചിച്ചായ കുടിച്ചാൽ വാദ പിത്ത കഫ ദോഷങ്ങൾ ശമിക്കും.
ചായ പൊടി നിർമ്മാണത്തിന്റെ ഘട്ടങ്ങൾ

ചായയുടെ അമിതോപയോഗം ആരോഗ്യത്ത പ്രതികൂലമായി ബാധിക്കുമെന്നും പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ചായയിലടങ്ങിയ ഏറൈഡുകൾ അസ്തിഷയത്തിനും ഉറക്കമില്ലായ്മക്കും കാരണമാകും.

എന്തൊക്കെത്തന്നെയാണെങ്കിലും ചായയില്ലാതെന്ത് മലയാളിയല്ലേ...!




SHARE THIS

Author:

Expert in Short Story writing,Poem writing,Blog diary writing.

0 coment rios: