1909- മാർച്ച് 1 ന് ആലപ്പുഴ ജില്ലയിലാണ് പി.എൻ പണിക്കർ എന്ന പുതുവായിൽ നാരായണ പണിക്കരുടെ ജനനം.'' വായിച്ച് വളരുക ചിന്തിച്ച് വിവേകം നേടുക '' എന്ന മുദ്രാവാക്യവുമായി ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ച വ്യക്തിയാണ് അദ്ദേഹം.ദീർഘകാലം സാഹിത്യ മേഖലയിൽ സംഭാവന നൽകിയ അദ്ദേഹം 1995 ജൂൺ 19നാണ് നമ്മിൽ നിന്ന് വിട പറഞ്ഞത് ,അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം 1996 ജൂൺ19 മുതൽ കേരള സർക്കാർ വായനദിനo ആചരിച്ചു വരുന്നു.
'' വിഷക്കുന്ന മനുഷ്യന് ആദ്യം വേണ്ടത് ഭക്ഷണമാണ് പിന്നീട് വിഷപ്പ് മാറ്റാനുള്ള അറിവും "
കേരളത്തെ അക്ഷരത്തിന്റെ ജ്ഞാനപ്രകാശത്തിലേക്ക് നയിച്ച വൈസ് ചാൻസിലറാണ് പി.എൻ പണിക്കർ എന്നാണ് പ്രശസ്ത സാഹിത്യകാരനും നിരൂപകനുമായ സുകുമാർ അഴീക്കോട് അഭിപ്രായപ്പെട്ടത്. വായനയും അതിന്റെ പ്രാധാന്യവും കേരള ജനതയിലേക്ക് പകർന്ന വ്യക്തികളിൽ മുൻ നിരയിലാണ് പി.എൻ പണിക്കർ.
ലോകത്തെ കീഴടക്കാൻ ഇപ്പോൾ അറിവ് ഒരു പ്രധാന ഘടകമാണ്. അറിവ് വായനയുടെ സത്തയാണ്.പ്രശസ്തനായ ജർമ്മൻ കവി ബ്രഹ്തോൾഡ് ബ്രഹ്ത് പറഞ്ഞ വാക്കുകൾ ഇവിടെ പ്രാധാന്യമർഹിക്കുന്നവയാണ്
'' വിഷക്കുന്ന മനുഷ്യന് ആദ്യം വേണ്ടത് ഭക്ഷണമാണ് പിന്നീട് വിഷപ്പ് മാറ്റാനുള്ള അറിവും " എന്നാണ് അദ്ദേഹം പറഞ്ഞത്.
'' വിഷക്കുന്ന മനുഷ്യന് ആദ്യം വേണ്ടത് ഭക്ഷണമാണ് പിന്നീട് വിഷപ്പ് മാറ്റാനുള്ള അറിവും " എന്നാണ് അദ്ദേഹം പറഞ്ഞത്.
'' വായിച്ചാലും വളരും വായിച്ചില്ലേലും വളരും വായിച്ചാൽ വിളയും വായിച്ചില്ലേൽ വളയും'' എന്ന കുഞ്ഞുണ്ണി മാഷിന്റെ വരികളെല്ലാം നമുക്ക് സുപരാചിതമാണ്.ഇവരുടെ വാക്കുകളെല്ലാം വായനയുടെ പ്രാധാന്യം നമുക്ക് മനസ്സിലാക്കി തരുന്നവയാണ്. എന്നാൽ മൈക്രോസോഫ്റ്റിന്റെ സ്ഥാപകനായ ബിൽ ഗേറ്റ്സിന്റെ അഭിപ്രായത്തിൽ പുതിയ നൂറ്റാണ്ട് അച്ചടി മാധ്യമങ്ങളുടെ മരണത്തിന്റെ തുടക്കമാണ് എന്നാണ്. എന്നാൽ ഈ പ്രസ്ഥാവന തികച്ചും അപ്രസക്തമാണ്. വായന ഒരിക്കലും അച്ചടി മാധ്യമങ്ങളെ മാത്രം ആശ്രയിച്ചിരിക്കുന്നവയല്ല എന്ന വസ്തുത നാം മനസ്സിലാക്കണം.
വായന ഒരിക്കലും അച്ചടി മാധ്യമങ്ങളെ മാത്രം ആശ്രയിച്ചിരിക്കുന്നവയല്ല എന്ന വസ്തുത നാം മനസ്സിലാക്കണം.
അക്ഷരങ്ങൾ പദങ്ങളായി രൂപാന്തരപ്പെടുന്ന വാക്കുകളുടെ പദയാത്രയാണ് എഴുത്ത്. വാക്കുകൾ സൃഷ്ടിക്കുന്നവനാണ് എഴുത്തുകാരൻ. ഓരോ എഴുത്തും സാഹിത്യകാരന്റെ ജീവിതത്തിലെ ഓരോ അർത്ഥ തലങ്ങളാണ് .വായനക്കാരൻ എഴുത്തുകാരന്റെ സഹയാത്രികനാണ്. വായിക്കുന്നവന്റെ മനസ്സാണ് പുസ്തകത്തിന്റെ ഒഴുക്ക് തിട്ടപ്പെടുത്തുന്നത്.
''നമുക്കും പോകാം ഒരു യാത്ര, അകലങ്ങളിലേക്ക്, വായനയുടെ , അക്ഷരങ്ങളുടെ വനാന്തരങ്ങളിലേക്ക്
---- ശുഭം
0 coment rios: